149 പോസ്‌റ്റോഫിസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വരുന്നു

രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

149 പോസ്‌റ്റോഫിസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വരുന്നു
passport

രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ചെങ്ങന്നൂരിലായിരിക്കും പാസ്‌പോർട്ട് സേവാ കേന്ദ്രം ആരംഭിക്കുക.

ആദ്യ ഘട്ടമായി 86 പോസ്റ്റ് ഓഫീസുകളിലാവും പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിൽ 56 എണ്ണം ഇപ്പോൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളായി മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്റ്റ് ഓഫീസുകളെ കൂടി പാസ്‌പോർട്ട് സേവ കേന്ദ്രങ്ങളായി ഉയർത്തുന്നത്. താൻ വിദേശകാര്യ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ 70 പാസ്‌പോർട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പാസ്‌പോർട്ട് ലഭിക്കുന്നതിനായി ജനങ്ങൾക്ക് കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും 50 കിലോ മീറ്ററിനുള്ളിൽ പാസ്‌പോർട്ട് സേവ കേന്ദ്രം എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും സുഷമ സ്വരാജ് പറഞ്ഞു.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്