പാസ്‌പോര്‍ട്ടും മുഖംമിനുക്കുന്നു; ഇനി ഇ-പാസ്‌പോര്‍ട്ടുകള്‍

വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

പാസ്‌പോര്‍ട്ടും മുഖംമിനുക്കുന്നു;  ഇനി  ഇ-പാസ്‌പോര്‍ട്ടുകള്‍
passport

വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കാനുള്ള പുതിയ തീരുമാനം.

ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചിട്ടുണ്ട് .നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ-പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി പ്രസ്സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണെന്നും വി.കെ സിംഗ് പറഞ്ഞു.ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ചിപ്പില്‍ രേഖപ്പെടുത്തും. സാധാരണ പാസ്‌പോര്‍ട്ടില്‍ നല്‍കുന്ന എല്ലാ വിവരവും ഇനി ഇലക്ട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം