ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു; കാരണം കൂടി കേട്ടോളൂ

0

രാസവസ്തുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തര്‍ സര്‍ക്കാര്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

എന്നാല്‍, ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടില്ല. 
നൂറ് ശതമാനം പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് പതഞ്ജലിയുടെത് എന്നാണ് ഉടമയായ ബാബ രാംദേവ് അവകാശപ്പെടുന്നത്. പതഞ്ജലി നിരോധിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വിടാത്തതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന വലിയ വരുമാന സ്രോതസാണെന്ന് വിവേക് പാണ്ഡെ ട്വീറ്ററില്‍ ആരോപിച്ചു. ഈ ട്വീറ്റാണ് ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തത്. 
പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത ശരിയാണെങ്കില്‍ ഈ വിഷയം ഗൗരവമായി കാണണമെന്ന് റീട്വീറ്റിനൊപ്പം ശശി തരൂര്‍ കുറിച്ചു. പതഞ്ജലി ഉത്പന്നങ്ങളെ കുറിച്ച് ജനുവരിയിലും ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.