എസ് കെ പൊറ്റക്കാടിന്‍റെ ‘മലയായിലൂടെ’ വായിച്ചവരുടെ മനസിലെല്ലാം പനാംഗ് ഒരു ചിത്രം പോലെ തെളിഞ്ഞങ്ങനെ കിടപ്പുണ്ടാകും. ആ വാക്കുകളൂലെ നമ്മള്‍ കണ്ട പനാംഗ് അല്ല ഇപ്പോള്‍.ഇന്ന്. ടൂറിസം പനാംഗ് എന്ന കൊച്ചു ദ്വീപിനെ അതീവ സുന്ദരിയാക്കി തീര്‍ത്തിരിക്കുകയാണ്. വെട്ടിത്തിളങ്ങുന്ന ഒരു കൊച്ചു നഗരം തന്നെയാണിത്. മനോഹരമായ പാതകള്‍, പാതകള്‍ക്കിരുവശത്തായുള്ള എണ്ണപ്പനകള്‍ എങ്ങോട്ട് കണ്ണ് പായിച്ചാലും സുന്ദരമല്ലാത്ത ഒരു കാഴ്ചപോലും ഇവിടെ കാണാനില്ല.
മലേഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ഇത്. മലായ് ഭാഷയില്‍ കവുങ്ങുകളുടെ ദ്വീപ് എന്നര്‍ത്ഥം.
പെനാംഗ് ഹില്‍,ഗോടോങ് ജയ, ചൈനീസ് ദേവാലയമായ കെക് ലോക്സി, ഫസ്റ്റ് വേള്‍ഡ് ഹോട്ടല്‍, തീം പാര്‍ക്കുകള്‍, കാസിനോകള്‍ ഈ വിനോദ നഗരം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത് കാഴ്ചകളുടെ പറുദീസയാണ്. വീഡിയോ കാണാം