പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന്

പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന്

സിങ്കപ്പൂർ: സിങ്കപ്പൂർ പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഗോകുലം ഗോപാലന് ലഭിച്ചു. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഹൊ ബീ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ
സിങ്കപ്പൂർ സാംസ്‌കാരിക യുവജന മന്ത്രി ദിനേഷ് വാസു ദാഷ് അവാർഡ് വിതരണം ചെയ്തു. പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റർ ജി രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോകുലം ഗ്രൂപ്പ് ന്റെ ചെയർമാൻ എന്ന നിലയിൽ ബിസിനസ് രംഗത്തും സാംസ്‌കാരിക സാമൂഹിക കാരുണ്യ രംഗത്തും നടത്തി വരുന്ന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ഈ അവർഡിന് അർഹനാവുന്നത്.

മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ, കവി സുഗതകുമാരി, സംഗീതജ്ഞൻ പി ജയചന്ദ്രൻ, വാണി ജയറാം, സാമൂഹിക പ്രവര്‍ത്തക ദയാ ബായി എന്നിവർക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.

മ്യൂസിക് എക്സലൻസ് അവാർഡ് കന്നഡ സംഗീതജ്ഞൻ വിജയ് പ്രകാശ്, കമ്മ്യുണിറ്റി സർവീസ് എക്സലൻസ് അവാർഡ് എസ് ദേവേന്ദ്രൻ, സോഷ്യൽ എക്സലൻസ് അവാർഡ് ഷാജി ഫിലിപ്പ്, ആർട്സ് എക്സലൻസ് അവാർഡ് അരവിന്ദ്, ആർട്ട്‌ & കൾച്ചർ എക്സലൻസ് അവാർഡ് അനിൽ കരിശേരിൽ, ജേർണലിസം എക്സലൻസ് അവാർഡ് സന്തോഷ്‌, റൈസിങ് സ്റ്റാർ അവാർഡ് ലുക്കസ് ടോണി കിഴക്കയിൽ എന്നിവർ ഏറ്റുവാങ്ങി .

പ്രശസ്ത പിന്നണി ഗായകരായ വിജയ് പ്രകാശ് , ശിവാങ്കി കൃഷ്ണകുമാർ, നിഖിൽ മാത്യു, നേഹ എന്നിവരുടെ സംഗീത സന്ധ്യയും നടന്നു.

Read more

ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

ഇറാൻ – ഇസ്രായേൽ സംഘർഷം; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ. മതപരമായി പ്രാധാ

ഇസ്രയേൽ ആക്രമണം, ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നെന്ന് റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം, ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം തകർന്നെന്ന് റിപ്പോർട്ട്

ആയത്തൊള്ള അലി ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നെന്ന് റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ കൊട്ടാരം ഇസ്രയേൽ