നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു; ഇതാ ഈ വീഡിയോ പറയും

0

നമ്മറിയാതെ നമ്മളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്ന കാര്യം അറിയാമോ ? നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല. എന്നാല്‍ ബെല്‍ജിയത്തിലെ ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഫെഡറേഷന്‍ അതിനൊരു വഴി കണ്ടെത്തിയിട്ടുണ്ട്.  നമ്മള്‍ ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും ഷെയര്‍ ചെയ്യുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ എത്ര കൂളായി മോഷ്ടിച്ചെടുക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കൂടുതല്‍ വിവരമൊന്നും വേണ്ട. നമ്മുടെ പേഴ്സണല്‍ ഡീട്ടെയില്‍സും ഫിനാന്‍ഷ്യല്‍ ഡീട്ടെയില്‍സും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തരുത് എന്ന കാര്യം മനസ്സിലാക്കുവാന്‍ ഇനി വേറെ എവിടെയും പോകേണ്ട. ഈ വീഡിയോ കണ്ടാല്‍ മതി.