അറിയാമോ ഈ ഭീമന്‍ പഴുതാരകളെ കുറിച്ച്

ചെറിയ പഴുതാരകളെ പോലും കണ്ടാല്‍ നമ്മള്‍ക്ക് ഭയമാണ്. അപ്പോള്‍ പാമ്പിന്റെ വലിപ്പമുള്ള ഭീമന്മ്മാരെ കണ്ടാലോ ? കണ്ടാല്‍ തന്നെ ഭയപ്പെടുത്തുന്ന ഭീമന്‍ പഴുതാരകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?പെറുവിലാണ് അവയുള്ളത്.

അറിയാമോ ഈ ഭീമന്‍ പഴുതാരകളെ കുറിച്ച്
centipede_772x490

ചെറിയ പഴുതാരകളെ പോലും കണ്ടാല്‍ നമ്മള്‍ക്ക് ഭയമാണ്. അപ്പോള്‍ പാമ്പിന്റെ വലിപ്പമുള്ള ഭീമന്മ്മാരെ കണ്ടാലോ ? കണ്ടാല്‍ തന്നെ ഭയപ്പെടുത്തുന്ന ഭീമന്‍ പഴുതാരകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?പെറുവിലാണ് അവയുള്ളത്.  

വലുപ്പമില്ലെങ്കിലും വിഷം കൊണ്ടു ഭയപപ്പെടുത്താന്‍ പോന്ന ഇഴ ജന്തുക്കളാണ് സാധാരണ പഴുതാരകള്‍.  
പഴുതാരകളുടെ വലുപ്പം ശരാശരി മൂന്ന് സെന്‍റിമീറ്ററാണെങ്കില്‍ പെറുവിയന്‍ പഴുതാരയുടെ വലിപ്പം ഏതാണ്ട് 30 സെന്‍റിമീറ്റര്‍ വരും. അതായത് ലോകത്തുള്ള പല പാമ്പു വർഗങ്ങളേക്കാളും വലുപ്പം ഈ പഴുതാരകള്‍ക്ക് ഉണ്ടെന്നര്‍ത്ഥം. മുതിര്‍ന്ന ഒരാളിന്‍റെ കൈപ്പത്തി മുതല്‍ കൈമുട്ടിനു മുകളില്‍ വരെ ഇവയ്ക്ക് നീളം ഉണ്ടാകും.  
ആമസോണിയന്‍  സെന്‍റിപീഡ് അല്ലെങ്കില്‍ പെറുവിയന്‍ സെന്‍റിപീഡ് എന്നറിയപ്പെടുന്ന ഈ പഴുതാരകള്‍ ലോകത്തെ ഏറ്റവും വലിയ പഴുതാര വർഗമാണ്.  
ഒരു മനുഷ്യന്‍റെ ജീവന്‍ അപകടത്തിലാക്കാന്‍ തക്ക വിഷം ഇവയ്ക്കു ശരീരത്തിലേക്ക് കുത്തിവയ്ക്കാനാകും .

മാംസാഹാരം മാത്രം കഴിക്കുന്ന ഇവ ലോകത്തിലെ ഏറ്റവും വിഷമുള്ള  തരാന്തുല ചിലന്തികള്‍ക്കു പുറമെ പ്രാണികളെയും ചെറിയ പക്ഷികളെയും  തവള, പല്ലി, എലി തുടങ്ങിയവയേയും ഭക്ഷണമാക്കാറുണ്ട്. ഇവ മാത്രമല്ല ചില ഇനം പാമ്പുകളും ഈ പഴുതാരകളുടെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയിലുണ്ട്.  
അതീവ ആക്രമണകാരികളാണ് ഈ പഴുതാരകള്‍. ഇരയുടെ ദേഹത്ത് ഇഴഞ്ഞുകയറി അവയുടെ മേല്‍ വിഷം കുത്തി വയ്ക്കുന്നതാണ് ഇവയുടെ രീതി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു