ബാഗും പഴ്സും നിര്‍മിക്കാന്‍ ജീവനോടെ മുതലകളുടെ തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; പെറ്റ പുറത്തുവിട്ട ഞെട്ടിക്കുന്ന വീഡിയോ

0

ഏറ്റവും പുതിയ ഫാഷന്‍ എന്താണോ അത് ഉപയോഗിക്കാന്‍ ആണ് എല്ലാവര്ക്കും ഇഷ്ടം .അങ്ങനെ നമ്മള്‍  സന്തോഷിച്ചു ഉപയോഗിക്കുന്ന പഴ്സും ബാഗും എല്ലാം നിര്‍മ്മിക്കുന്നത് കുറച്ചു മിണ്ടാപ്രാണികളുടെ ജീവനെടുത്തു ആണെന്ന് അറിയാറുണ്ടോ നിങ്ങള്‍ ? അറിഞ്ഞാൽ മനുഷ്യത്വമുള്ളവർക്ക് ബാഗ് തൊട്ടാൽ കൈ വിറയ്ക്കും. മുതലയേയും ചീങ്കണ്ണിയേയും ക്രൂരമായി കശാപ്പ് ചെയ്ത് തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നത്.മനസാക്ഷി ഉള്ളവര്‍ക്ക്  അത് ഒന്നേ നോക്കാന്‍ കഴിയൂ .

മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആഫ്രിക്കയിലും അമേരിക്കയിലും ഉടനീളമുള്ള വളർത്തുകേന്ദ്രങ്ങളിൽ ഉരഗജീവികൾ നേരിടുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പെറ്റ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുകൽ നിർമാണ് ഫാമുകളിൽ മുതലകളും ചീങ്കണ്ണികളും അതിക്രൂരമായി കൊല ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലൂയിസ് വ്യൂട്ടൺ അടക്കമുള്ള കമ്പനികൾക്കായി ഏറ്റവും കൂടുതൽ തുകൽ കയറ്റി അയക്കുന്നത് വിയറ്റ്‌നാമിൽ നിന്നാണ്.ഏറ്റവും അധികം ക്രൂരതകള്‍ നടക്കുന്നതും അവിടെ തന്നെ .തുകൽ നിർമ്മാണത്തിന് വേണ്ടിയാണ് മുതലകളെ ഫാമുകളിലെ കുളത്തിൽ വളർത്തുന്നത് തന്നെ . അവയ്ക്ക് തീറ്റ കൊടുത്ത് വളർത്തി പ്രചനനത്തിന് ഒരുക്കുകയാണ് ആദ്യപടി. തുടർന്ന് മുതലകൾ പ്രസവിച്ചതിന് ശേഷം ഇളംപ്രായമുള്ള മുതലകളെ ഫാക്ടറിയിലേക്ക് കൊണ്ടു പോകും. വൈദ്യുത ഷോക്ക് ഏൽപിച്ച ശേഷമാണ് ഇവയുടെ ചർമ്മം തുകൽ നിർമ്മാണത്തിനായി ഉരിഞ്ഞെടുക്കുക. ഷോക്ക് ഏൽപിച്ച മുതലയുടെ കഴുത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് തുറക്കും. തുടർന്ന് കഴുത്തിലെ മുറിവ് വഴി നേർത്ത് ഇരുമ്പ് കമ്പി കടത്തിയാണ് ഇവയെ കാശപ്പ് ചെയ്യുന്നത്.

മുതലകളെ കൊല്ലാതെ തന്നെയാണ് ഇത്തരത്തിൽ തോൽ ഉരിഞ്ഞെടുക്കുന്നതെന്ന് പെറ്റ പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തം. മുതലകളെ അറുത്തതിന് ശേഷവും അവയ്ക്ക് അനക്കമുള്ളതായി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മുതലകളെ കശാപ്പ് ചെയ്യുമ്പോൾ ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് ഇവയ്ക്ക് ജീവൻ നഷ്ടമാവുക. വളരെ കുറഞ്ഞ തോതിൽ മാത്രം ഓക്‌സിജൻ ലഭിച്ചാലും ഏറെ നേരത്തേക്ക് ജീവൻ പിടിച്ചുനിർത്താൻ മുതലകൾക്ക് കഴിയുമെന്നതും ഈ മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയുടെ ആഴം കൂട്ടുന്നു .

നമ്മുടെ കൈയിലിരിക്കുന്ന ആഢംബര തുകൽ ഉൽപന്നങ്ങൾ നിർമ്മിക്കാൻ വേണ്ടി ലക്ഷക്കണക്കിന് മുതലകളാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നതെന്ന് പെറ്റയുടെ റിപ്പോർട്ടിൽ പറയുന്നു.