മെല്‍ബണ്‍: -മെല്‍ബണ്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ ക്ലേയ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിലെ പ്രധാന പെരുന്നാള്‍ വളരെ വിപുലമായി ആചരിച്ചു. മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മദ്ധ്യസ് സ്ഥനുമായ പരുമല മാര്‍ ഗ്രിഗോറിയോസ് പുണ്യാളന്‍റെ 114- ാം ഓര്‍മ്മപെരുന്നാള്‍ ഇടവക വിശ്വാസി സമൂഹം5,6,തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടി.5-ാം തീയതി റവ.ഫാ. സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തിലുള്ള സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളി വികാരി റവ.ഫാ. വര്‍ഗീസ് ചെറിയാന്‍ വചനപ്രഘോഷണം നടത്തി. കൊടികളും മുത്തുക്കുടകളുമായുള്ള പള്ളിയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികള്‍ പങ്കാളികളായി.വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചന്‍ ആശീര്‍വാദം നടത്തി.6 ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. സാജു ഉണ്ണൂണ്ണി പ്രധാന കാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ചസദ്യയ്ക്ക് ശേഷം വൈദികരുടെ നേതൃത്വത്തില്‍ കൊടിയിറക്കിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമായി.വൈദികരെ കൂടാതെ ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജിബി ന്‍ മാത്യൂ, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ഗായകസംഘം, സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകര്‍, യൂത്ത് മൂവ്മെന്റ്, എം.ജി.ഓ.സി. എസ്. എം, ശ്സ്ത്രീസമാജം, വിവിധ പ്രാര്‍ത്ഥനാ യോഗങ്ങള്‍, യംഗ് കപ്പിള്‍സ് മൂവ്മെന്റ് ഭാരവാഹികള്‍, എന്നി വിവിധ കമ്മറ്റിക്കാര്‍ പെരുന്നാളിന് നേതൃത്വം നല്‍കി.
വാര്‍ത്ത .. – ജോസ് .എം. ജോര്‍ജ്