കരയെക്കാള്‍ കടലിനെ സ്നേഹിക്കുന്നവര്‍; ഫിലിപ്പിന്‍സിലെ ബജാവുകളെ കുറിച്ചറിയാം

ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരെ കുറിച്ചു കേട്ടിട്ടുണ്ടോ? അവരാണ് ഫിലിപ്പിന്‍സിലെ ബജാവുകള്‍ .ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ പകുതി കാലവും കഴിച്ചു കൂട്ടുന്നത്‌ കരയില്‍ അല്ല മറിച്ചു വെള്ളത്തില്‍ ആണ് .

കരയെക്കാള്‍ കടലിനെ സ്നേഹിക്കുന്നവര്‍;  ഫിലിപ്പിന്‍സിലെ ബജാവുകളെ കുറിച്ചറിയാം
watr3

ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഒരുകൂട്ടം മനുഷ്യരെ കുറിച്ചു കേട്ടിട്ടുണ്ടോ? അവരാണ് ഫിലിപ്പിന്‍സിലെ ബജാവുകള്‍ .ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ പകുതി കാലവും കഴിച്ചു കൂട്ടുന്നത്‌ കരയില്‍ അല്ല മറിച്ചു വെള്ളത്തില്‍ ആണ് .ഇവരുടെ താമസവും ഉറക്കവും എല്ലാം നമ്മുടെ കെട്ടുവള്ളം പോലെയുള്ള ഒരു വഞ്ചിയില്‍ ആണ് .വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഇവര്‍ കരയിലേക്ക് വരിക പോലും ഇല്ല എന്നതാണ് സത്യം .

ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ് ഇവരുടെ ജീവിതം. ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിവാഹം, മരണം തുടങ്ങിയ അവസ്സരങ്ങളില്‍ യാത്ര അനിവാര്യമാണ്. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാനഭൂമിയില്‍ ആണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുക. മരിച്ചയാളുടെ എല്ലുകള്‍ ഇവര്‍ സൂക്ഷിച്ചു വെക്കും.ഇതിനു ശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ ആത്മാവ് തങ്ങളില്‍ കയറിപറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

uploads/news/2017/02/83093/watr-2.jpg

മീന്‍പിടുത്തമാണ് ഇവരുടെ തൊഴില്‍ .ഭക്ഷണസാധനങ്ങള്‍ക്ക് പകരം മത്സ്യങ്ങള്‍ ആണ് നല്‍കുക .അപകടരമായ പാറകക്കെട്ടുകളും, പവിഴപ്പുറ്റ്കളും നിറഞ്ഞ ശക്തമായ അടിഒഴുക്കുള്ള കടലിലൂടെ പോവാന്‍ ഇവര്‍ക്ക് ഒരു പ്രയാസവും ഇല്ല .കൊച്ചു കുട്ടികള്‍ പോലും നന്നായി നീന്തല്‍ വശമുള്ളവര്‍ .കടലിന്റെ ഓരോ ഭാഗത്തിനും ഓരോ പേരിട്ടാണ് ബാജാവുകള്‍ വിളിക്കുക. അതി സഹസ്സികമായി സ്രാവുകളെ വരെ ഇവര്‍ പിടിക്കും .കരയെക്കാള്‍ കടലിനോടു ഇണങ്ങിചേര്‍ന്നുള്ള വ്യത്യസ്തമായ ഒരു ജീവിതരീതിയാണ് ഈ മനുഷ്യരുടെത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്ക പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമോ എന്ന ചർച്ച സജീ

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ