സൗദിയിലെ ഈ സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു

0

സൗദിയിലെ പുണ്യ സ്ഥലമായ മക്കയിലും മദീനയില്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നിരോധിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം മക്ക മസ്ജിദായ മസ്ജിദുല്‍ ഹറമിലും, മദീനയിലെ മസ്ജിദ് എന്‍ നബവിയിലുമാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിരോധിച്ചത്. നേരത്തെ സൗദി വിദേശകാര്യ മന്ത്രാലയം നവംബര്‍ 12ന് വിഷയം ചര്‍ച്ചക്കെടുത്തിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.

വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പള്ളിക്കടുത്തുള്ള സ്ഥലങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം മൂലം ആരോഗ്യപരമായ രീതിയില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫോട്ടോ എടുക്കുകയോ അതിനുള്ള ഉപകരണങ്ങള്‍ കൊണ്ട് വരികയോ ചെയ്താല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ ഇസ്റാഈല്‍ പൗരന്‍ പള്ളിയില്‍ പ്രവശിച്ചത് വന്‍ വിവാദത്തിന് കാരണമായിരുന്നു.