സൗദിയിൽ വാഹനാപകടം: ഉംറ തീർത്ഥാടകരടക്കം 35 പേർ മരിച്ചു

സൗദിയിൽ വാഹനാപകടം: ഉംറ തീർത്ഥാടകരടക്കം 35 പേർ മരിച്ചു
bus-accident-.1.386721

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 35 പേ​ർ മ​രി​ച്ചു. മ​ദീ​ന​യി​ലാ​ണ് സം​ഭ​വം. ഏ​ഷ്യ​ൻ- അറബ് വം​ശ​ജ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. മദീനയ്ക്ക് സമീപത്തെ ഹിജിറ റോഡിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഉംറ തീർത്ഥാടകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പടിഞ്ഞാറൻ സൗദി സിറ്റിയിൽ നിന്നും പുറപ്പെട്ട പ്രൈവറ്റ് ചാർട്ടേർഡ് ബസാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബസ് പൂർണമായും കത്തി നശിച്ചു. പരിക്കേറ്റവരെ അൽ-ഹമ്‌ന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു