ബഹ്റൈൻ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബഹറിനിൽ നിന്ന് പുറപ്പെട്ട റഷ്യൻ വിമാനമായ ഉറാല്‍ എയര്‍ലൈന്‍സ് അടിയന്തരമായി നിലത്തിറക്കി. മോസ്കോയിലേക്ക് പോവുകയായിരുന്ന ഉറാല്‍ എയര്‍ലൈന്‍സ് വിമാനമാണ് അസര്‍ബൈജാനിലെ ബകു വിമാനത്താവളത്തിലിറക്കിയത്. വിമാനം എയർപോർട്ടിൽനിന്ന് പുറപ്പെട്ട ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഉറാല്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. തുടര്‍ന്ന് തൊട്ടടുത്ത വിമാനത്താവളത്തില്‍ ലാന്റ് പൈലറ്റുമാർ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഉടൻ തന്നെ വിമാനം പരിശോധികച്ചെങ്കിലും സംശയിച്ചപോലൊന്നും കണ്ടെത്താനായില്ല.എന്നാല്‍ ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Home Good Reads ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബഹറിനിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...
തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല, 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്മാൻ
എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍...
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....