പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൈയ്യില്‍ കരുതുന്നവര്‍ ശ്രദ്ധിക്കുക

യാത്രകളില്‍ മറ്റും കുടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളം കൈയ്യില്‍ കരുതുന്നവര്‍ ശ്രദ്ധിക്കുക .വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ശേഖരിച്ചുവച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൈയ്യില്‍ കരുതുന്നവര്‍ ശ്രദ്ധിക്കുക
plastic

യാത്രകളില്‍ മറ്റും കുടിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍  നിറച്ച വെള്ളം കൈയ്യില്‍ കരുതുന്നവര്‍ ശ്രദ്ധിക്കുക .വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ശേഖരിച്ചുവച്ച് കുടിക്കുന്നത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍.

കഴുകാതെ വച്ച പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠനഫലങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍ മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

വിവിധതരം അടപ്പുകളുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്ലാസ്റ്റിക് കുപ്പികള്‍ കഴുകതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ചു.ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷമുള്ള പരിശോധനയില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം കുപ്പിയിലെ വെള്ളത്തില്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് പരീക്ഷണം നടത്തിയ ശസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.വെള്ളം സൂക്ഷിക്കാനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ