സ്വരവും രാഗവും നിറഞ്ഞ് ബീഥോവന്‍ ബംഗ്ലാവ്; മഞ്ജരി സംഗീതത്തില്‍ ലയിച്ച് ഭിന്നശേഷിക്കുട്ടികള്‍

playback Singer trains kids at DAC

തിരുവനന്തപുരം: സപ്തസ്വരങ്ങളിലെ ഭാവങ്ങള്‍ പകര്‍ന്ന് നല്‍കി പിന്നണി ഗായിക മഞ്ജരി ഭിന്നശേഷക്കുട്ടികള്‍ക്കിടയില്‍ സംഗീത വിസ്മയം തീര്‍ത്തു.  സ്വരങ്ങളിലെ ഭാവവും ഈണവും താളവും തിരിച്ചറിഞ്ഞ് കുട്ടികള്‍ മഞ്ജരിക്കൊപ്പം പാടിക്കയറിപ്പോള്‍ ബീഥോവന്‍ ബംഗ്ലാവ് സംഗീത സാന്ദ്രമായി.  മായാമാളവഗൗള രാഗത്തിലെ സ്വരങ്ങളാണ് മഞ്ജരി കുട്ടികളെ പരിശീലിപ്പിച്ചത്.  ഒപ്പം ഏറെ പ്രിയപ്പെട്ട ഹേ ഗോവിന്ദ് എന്ന ഭജന്‍ പഠിപ്പിക്കാനും മറന്നില്ല.  സെന്ററിലെ കുട്ടികള്‍ വളരെ വേഗമാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതെന്ന് മഞ്ജരി അഭിപ്രായപ്പെട്ടു.  സങ്കീര്‍ണമായ സ്വരങ്ങള്‍ പോലും ഒറ്റത്തവണ കേട്ട് വിസ്മയം തീര്‍ക്കുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  തുടര്‍ന്ന് കാഴ്ചപരിമിതനായ ശ്രീകാന്തിന്റെ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനാലാപനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ജരിയെയും ഞെട്ടിച്ചു.  കുട്ടികള്‍ക്കൊപ്പം പാട്ടുകള്‍ പാടി ഒരു മണിക്കൂറോളം അവര്‍ സെന്ററില്‍ ചെലവഴിച്ചു.  ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഇനി മഞ്ജരിയുടെ ശിക്ഷണം റെഗുലര്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്ന നിലയില്‍ കൂട്ടിനുണ്ടാകുമെന്നും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പ്രശസ്തരായ വ്യക്തികളുടെ സേവനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ