ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ സർവകലാശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു. വിദ്യാര്‍ഥികളെ വിട്ടയച്ചതോടെയാണ് മണിക്കൂറുകള്‍നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. 67 വിദ്യാർഥികളെയാണ് വിട്ടയച്ചത്. ഡൽഹി പൊലീസ് പിആർഒ എംഎസ് രൺധവയാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം ജെഎൻയുവിലെയും ഡൽഹി സർവകലാശാലയിലെയും നൂറുകണക്കിന് വിദ്യാർഥികളാണ് ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.
റോഡ് ഉപരോധിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഞായറാഴ്ച വൈകുന്നേരം ജാമിയ മില്ലിയ സർവകലാശാലയ്ക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു. ജാമിയ നഗറിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ മൂന്നു ബസുകൾക്കു തീയിട്ടതോടെയാണു പൊലീസ് വെടിയുതിർത്തത്. ക്യാംപസിനു പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ക്യാംപസിൽ കയറി വിദ്യാർഥികളെയും പൊലീസ് മർദിച്ചിരുന്നു.
ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. ഇതോടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങി കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.
ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും രാത്രി വൈകി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയും കെ.എസ്.യുവും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല അടക്കമുള്ള കലാലായങ്ങളിലും രാത്രി വൈകി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.