സഹയാത്രികനെതിരെ യുവതിയുടെ പരാതി; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്; യുവാവ് നിരപരാധിയെന്ന് പറഞ്ഞ് ലൈവ് ഇട്ട് യാത്രികര്‍

സഹയാത്രികനെതിരെ യുവതിയുടെ പരാതി;  യുവാവിനെ കസ്റ്റഡിയിലെടുത്ത്  പോലീസ്;  യുവാവ്  നിരപരാധിയെന്ന്  പറഞ്ഞ് ലൈവ് ഇട്ട് യാത്രികര്‍
30639

സഹയാത്രികനായ  യുവാവ് മോശമായി പെരുമാറിയെന്നാരോപിച്ച്  യുവാവിനെതിരെ  പരാതിപെട്ട്  യാത്രക്കാരിയായ യുവതി. കെ.എസ്.ആർ.ടി.സി ബസിന്റെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിലിരുന്ന സഹയാത്രികനെതിരെയാണ് യുവതിയുടെ പരാതി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് സ്വദേശി മനുപ്രസാദ് (33) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ  വിശദംശമിങ്ങനെ:

ചങ്ങൻകുളങ്ങരയിൽ നിന്നും ബസ്സിൽ കയറിയ മനുപ്രസാദ് ഒരു കാലിന് വൈകല്യമുള്ളതിനാൽ ബസിന്റെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിലിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോടെ കയർത്ത് സീറ്റിൽ നിന്നും മാറി നിന്നു. എന്നിട്ട് ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. യുവതിയുടെ ഭർത്താവ് പൊലീസുകാരനാണ്. ബസ് ഹരിപ്പാട് ബസ്സ്റ്റാൻഡിൽ എത്തിയ ഹൈവേപൊലീസ് യുവാവിനെ ക്സറ്റഡിയിലെടുത്തു. യുവാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ യാത്രക്കാർ പ്രതികരിച്ചു.

യുവാവ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കാലിന് വേദനയുള്ളത് കൊണ്ട് നീട്ടിവെയ്ക്കാനായിട്ടാണ് യുവാവ് സീറ്റിലിരുന്നത്. അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിയോടും യുവാവിനോടും ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നു. മനുപ്രസാദ് എത്തിയെങ്കിലും യുവതി എത്തിയില്ല.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ