പാമ്പിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യൽ: ദൃശ്യങ്ങള്‍ പുറത്ത്

പാമ്പിനെ ഉപയോഗിച്ച് ഭയപ്പെടുത്തിയുള്ള  പോലീസിന്റെ ചോദ്യം ചെയ്യൽ: ദൃശ്യങ്ങള്‍ പുറത്ത്
image

ജക്കാര്‍ത്ത: പോലീസ് പാമ്പിനെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.ജക്കാര്‍ത്തയിലാണ് സംഭവം. മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. കൈ പിറകില്‍ കെട്ടിയിട്ട് പാമ്പിനെ കഴുത്തിൽ ചുറ്റിയാണ് ചോദ്യം ചെയ്യുന്നത്. കഴുത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന പാമ്പിനെ വീണ്ടും കഴുത്തിലേക്ക് മാറ്റുന്നതും, ഇടയ്ക്ക് ഉദ്യോഗസ്ഥന്‍ പാമ്പിനെ യുവാവിന്റെ മുഖത്തേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇടയ്ക്ക് എത്ര തവണ ഫോണ്‍ മോഷ്ടിച്ചുവെന്ന് ഉദ്യോഗന്‍ ചോദിക്കുന്നതും രണ്ട് തവണയെന്ന് യുവാവ് മറുപടി പറയുന്നതും കേള്‍ക്കാം. ദൃശ്യങ്ങൾ പുറംലോകം കണ്ടതോടെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു