വാഹനങ്ങളുടെ പുക പരിശോധനാ നിരക്ക് 20 മുതൽ 50 രൂപ വരെ വർദ്ധിപ്പിച്ചു. സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണു വർദ്ധന. 5 വർഷത്തിനു ശേഷമാണു നിരക്കു കൂട്ടുന്നത്.പുക പരിശോധനാ ഏജൻസികളിലെ ടെക്‌നീഷ്യന്മാരുടെ യോഗ്യതയും പുനർനിർണയിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ വേണം. എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസർച്ചിലെ രണ്ടാഴ്ച പരിശീലന സർട്ടിഫിക്കറ്റും ആവശ്യമാണ്.
പുക പരിശോധനാ സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിച്ചില്ലെങ്കിൽ പുതിയ നിയമ പ്രകാരം 2000 രൂപ പിഴ ഈടാക്കാം. ആറ് മാസമാണു സർട്ടിഫിക്കറ്റിന്റെ കാലാവധി.
പുക പരിശോധനാ നിരക്ക് – പഴയ നിരക്ക് ബ്രായ്ക്കറ്റിൽ
- ഇരുചക്ര വാഹനം 80 (60).
- മുച്ചക്ര വാഹനം പെട്രോൾ 80 (60).
- മുച്ചക്ര വാഹനം ഡീസൽ 90 (60).
- ലൈറ്റ് മോട്ടോർ വെഹിക്കിൾ പെട്രോൾ 100 (75).
- ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡീസൽ 110 (75).
- ഹെവി മോട്ടോർ വെഹിക്കിൾ 150 (100).