പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

Share

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല സാനിറ്ററി പാഡുകളിലും കാര്‍സിനോജന്‍, പ്രത്യുല്‍പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. ഇവ സ്ത്രീകളില്‍ അലര്‍ജി മുതല്‍ വന്ധ്യതയും അര്‍ബുദവും ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് പഠനം പറയുന്നു.

തിങ്കളാഴ്ചയാണ് റാപ്ഡ് ഇന്‍ സീക്രസി എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ്, വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയില്‍ വില്‍ക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം കണ്ടെത്തി.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു രാസവസ്തുവാണിത്. രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളില്‍ ആറ് തരത്തിലുള്ള ഫാലേറ്റുകള്‍ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. കിലോയ്ക്ക് 10 മുതല്‍ 19,600 മൈക്രോഗ്രാം എന്ന പരിധിയിലാണ് ഈ രാസവസ്തു പാഡുകളില്‍ അടങ്ങിയിരിക്കുന്നത്.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി