പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിംങ് ​ക്ല​ബിന് അംഗീകാരം നൽകി ബ്രിട്ടൻ

0

ല​ണ്ട​ൻ​:​ ​പോ​ൺ​താ​ര​ങ്ങ​ളു​ടെ​ ​സൈ​ക്ലിം​ങ് ​ക്ലബ്ബായ ​പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിം​ഗ് ​ക്ല​ബി​ന് ബ്രി​ട്ടീ​ഷ് ​സൈ​ക്ലിം​ങിന്‍റെ​ ​അം​ഗീ​കാ​രം ലഭിച്ചു.ബ്രിട്ടന്റെ ​കാ​യി​ക ഭ​ര​ണ​സ​മി​തിയാണ് ​ബ്രി​ട്ടീ​ഷ് ​സൈ​ക്ലിം​ങ്. പി​.പി​.സി​.സി​ ​എ​ന്ന​ ​ചു​രു​ക്ക​പ്പേ​രി​ലാ​ണ് പോ​ൺ​ ​പെ​ഡ​ല്ലേ​ഴ്സ് ​സൈ​ക്ലിംങ് ​ക്ല​ബ് ​അ​റി​യ​പ്പെ​ടു​ന്ന​ത്.

അംഗീകാരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഒട്ടനവധി എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് ബ്രിട്ടൻ ക്ലബിന് അനുമതി നൽകിയത്. ഭരണസമിതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തങ്ങളുടേത് വെറുമൊരു സൈക്ലിങ് ക്ലബാണെന്നും ചാരിറ്റിക്കുവേണ്ടിയെ സൈക്ലിങ് നടത്തുകയുള്ളുവെന്നും ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു.

2016​ലാ​ണ് ​പോ​ൺ​ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​ ​നി​ര​വ​ധി​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പി​.പി.​സി.​സി​ ​തു​ട​ങ്ങു​ന്ന​ത്.​ ​അ​ഭി​നേ​താ​ക്ക​ൾ,​ ​നി​ർ​മ്മാ​താ​ക്ക​ൾ,​ ​സം​വി​ധാ​യ​ക​ർ,​ ​വി​ത​ര​ണ​ക്കാ​ർ​ ​അ​ങ്ങ​ന​ ​എ​ല്ലാ​ത്ത​രം​ ​ആ​ളു​ക​ളും​ ​ഈ​ ​ക്ല​ബി​ൽ​ ​അം​ഗ​ങ്ങ​ളാ​യു​ണ്ട്.​ 11​ ​ത​വ​ണ​ ​ലോ​ക​ ​സൈ​ക്ലിം​ഗ് ​ചാമ്പ്യനാ​യ​ ​ക്രി​സ് ​ഹോ​യ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​ർ​ ​ഇ​തി​നോ​ട​കം​ ​ത​ന്നെ​ ​ക്ല​ബി​ന് ​പി​ന്തു​ണ​യു​മാ​യി രംഗത്തെത്തിയിട്ടുണ്ട്.