‘ചന്ദ്രനിലെ ചായക്കടക്കാരന്‍’: ചന്ദ്രയാനിലെ ആദ്യം ചിത്രം ഇതായിരിക്കുമെന്ന് പ്രകാശ് രാജ്; വ്യാപക വിമർശനം

‘ചന്ദ്രനിലെ ചായക്കടക്കാരന്‍’: ചന്ദ്രയാനിലെ ആദ്യം ചിത്രം ഇതായിരിക്കുമെന്ന് പ്രകാശ് രാജ്; വ്യാപക വിമർശനം

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച്‌ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശനം. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് ‘X’ൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. എന്നാൽ താരത്തിന്റെ പരിഹാസം ഇന്ത്യയുടെ ദൗത്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന വിമർശനങ്ങളാണെത്തുന്നത്.

രാഷ്ട്രീയവിഷയമല്ല ഇത് ദേശീയ വിഷയമാണെന്നും നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്. അടിക്കുറിപ്പില്‍ ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്രമാണ് പ്രകാശ് രാജ് പങ്കുവച്ചത്. പിന്നാലെയാണ് പ്രകാശ് രാജിനെതിരെ വിമര്‍ശനം രൂക്ഷമായത്.

ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്താറുള്ള നടനാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടാകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന് നേരത്തെ പ്രകാശ് രാജ് മോദിക്കെതിരെ ട്വീറ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ