പ്രണവ് മോഹൻലാലിന്‍റെ ഇരുപത്തിയൊന്നാം റിലീസിനൊരുങ്ങുന്നു

പ്രണവ്  മോഹൻലാലിന്‍റെ    ഇരുപത്തിയൊന്നാം   റിലീസിനൊരുങ്ങുന്നു
23362

അരുൺ ഗോപി  പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാണ്ട് റിലീസിനൊരുങ്ങുന്നു.  രാ​മ​ലീ​ല​യ്ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പു​തു​മു​ഖം റേ​ച്ച​ൽ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ്രണവിനൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
ഇരുപതാം നൂറ്റാണ്ടെന്ന മോഹന്‍ലാലിന്‍റെ  പഴയ ഹിറ്റ് സിനിമയുമായി പേരില്‍ അല്‍പം സാമ്യംപറയാമെങ്കിലും ഇത് ആ സിനിമയല്ല.  ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്‍റിക്ക്  ആക്ഷന്‍ സിനിമയാണ്. ഒ​രു സ​ർ​ഫ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി പ്രണവ് ഇന്തോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിംഗ് വശമാക്കിയിരുന്നു.
ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവിന്‍റെ രണ്ടാമത്തെ സിനിമയാണിത്.

കൊച്ചി അഞ്ജുമന ക്ഷേത്രത്തില്‍  മകന്‍റെ സിനിമയുടെ പൂജയില്‍ മോഹന്‍ലാലും സുചിത്രയും പങ്കുചേര്‍ന്നു ഗോവയിലും കൊച്ചിയിലുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാവുക. മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. അഭിനന്ദ് രാമാനുജൻ‌ ഛായാഗ്രഹണവും ഗോപിസുന്ദർ സംഗീതവുമൊരുക്കുന്നു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോമിച്ചന്‍ മുളകുപാടമാണ്  ചിത്രം നിര്‍മിക്കുന്നത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്