പ്രാവ് സെപ്റ്റംബർ 15ന് തീയേറ്ററുകളിലേക്ക്

പ്രാവ് സെപ്റ്റംബർ 15ന് തീയേറ്ററുകളിലേക്ക്
image_750x_64dcf612a3754

തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. .

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

Read more

വിവാഹവാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; ഇൻസ്റ്റ വ്ലോഗർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; ഇൻസ്റ്റ വ്ലോഗർ അറസ്റ്റിൽ

തൃശൂർ: വിവാഹവാഗ്ദാനം നൽകി ഒന്നിലധികം പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇൻസ്റ്റഗ്രാം വ്ലോഗർ യദു സുരേഷ് അറസ്റ്റിൽ. തൃശൂർ

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്