പ്രവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനി പരിഹാരം...!; വരുന്നു പ്രവാസി നിക്ഷേപ കമ്പനി

പ്രവാസികളുടെ  പ്രതിസന്ധികള്‍ക്ക് ഇനി  പരിഹാരം...!; വരുന്നു പ്രവാസി നിക്ഷേപ കമ്പനി
dd6

തിരുവനന്തപുരം: കേരളത്തിന്‍റെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇനി പരിഹാരം. പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ‍്) രൂപീകരിക്കാനുള്ള അന്തിമ തീരുമാനം  നൽകി സംസ്ഥാന മന്ത്രിസഭ. കേരളത്തിന്‍റെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം.

ലോക കേരള സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രവാസി നിക്ഷേപ കമ്പനി. പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കും. പ്രവാസികള്‍ക്കായി നിലവില്‍ വരാന്‍ പോകുന്ന കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനാമായി. ഇതിന് പുറമേ എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ കമ്പനി പദ്ധതികള്‍ നടപ്പാക്കും.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ