ലോകത്ത് ഏറ്റവുമധികം പ്രവാസിപണം എത്തുന്നത് ഇന്ത്യയിലേക്ക്‌

പ്രവാസികളുടെ പണം മിക്കരാജ്യങ്ങളുടെയും സമ്പത്ത്വ്യവസ്ഥയില്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവുമധികം പ്രവാസിപണം സ്വീകരിക്കുന്ന രാജ്യം ഏതാണെന്ന് അറിയാമോ ? അത് ഇന്ത്യ തന്നെയാണ്.  69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വരുമാനം എന്നാണ് ഖലീജ് ടൈംസ്  പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് ഏറ്റവുമധികം പ്രവാസിപണം എത്തുന്നത് ഇന്ത്യയിലേക്ക്‌
cash_600x409

പ്രവാസികളുടെ പണം മിക്കരാജ്യങ്ങളുടെയും സമ്പത്ത്വ്യവസ്ഥയില്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവുമധികം പ്രവാസിപണം സ്വീകരിക്കുന്ന രാജ്യം ഏതാണെന്ന് അറിയാമോ ? അത് ഇന്ത്യ തന്നെയാണ്.  69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വരുമാനം എന്നാണ് ഖലീജ് ടൈംസ്  പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയാണ് രണ്ടാം സ്ഥാനത്ത് (64 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (33 ബില്യണ്‍ ഡോളര്‍). യുഎഇയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതില്‍ 35.2 ശതമാനവും ഇന്ത്യയിലേയ്ക്കാണ്. അതേസമയം യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പണ വിനിമയം ശക്തമായി തുടരുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള റെമിറ്റന്‍സില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സൗദിയില്‍ തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും വിവിധ ഫീസുകളിലെ വര്‍ദ്ധനവും പല ഗള്‍ഫ് രാജ്യങ്ങളും മൂല്യവര്‍ദ്ധിത നികുതി കൊണ്ടുവന്നതും പ്രവാസി തൊഴിലാളികളുടെ ജീവിത ചെലവ് കൂട്ടിയിട്ടുണ്ട്.

Read more

"ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?"; ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി

"ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?"; ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ എടുത്തുമാറ്റണമെന്

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗ

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് ശശിധരന്റെ നേതൃത്