പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
PE Lifetime Achievement Award for Dayabai

ഈ വര്‍ഷത്തെ സിംഗപ്പൂര്‍ പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു . സിംഗപ്പൂര്‍ കല്ലാംഗ് തിയറ്ററില്‍ നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ്‌- 2016 ല്‍  അംബാസഡര്‍-അറ്റ്‌-ലാര്‍ജ് ഗോപിനാഥ് പിള്ളൈ അവാര്‍ഡുകള്‍ സമ്മാനിച്ചു.  സാമൂഹിക പ്രവര്‍ത്തനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ "ലൈഫ് ടൈം അച്ചീവ്മെന്റ് മെന്റ് അവാര്‍ഡ് " ദയാ ബായി ഏറ്റുവാങ്ങി.

പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ ജി. രാജേഷ്‌ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരവും മുന്‍മന്ത്രിയുമായ ഗണേഷ് കുമാര്‍ മുഖ്യാതിഥിയായി.

സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നണിഗായകന്‍ ജി. വേണുഗോപാലും, പത്രപ്രവര്‍ത്തനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളകൌമുദി കണ്ണൂര്‍ യൂണിറ്റ് ചീഫ്, എംപി ശ്യാംകുമാറും, “യൂത്ത് ചോയ്സ്” അവാര്‍ഡ് സിനിമാതാരം പാര്‍വതി നമ്പ്യാരും ഏറ്റുവാങ്ങി.

സിംഗപ്പൂരില്‍ മലയാളഭാഷയുടെ പ്രചാരണത്തിനും ഭാഷാപഠനത്തിനുള സൗകര്യമൊ രുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജയദേവ് ഉണ്ണിത്താന്‍ “സോഷ്യല്‍ എക്സല്ലന്‍സ് അവാര്‍ഡിന്” അര്‍ഹനായി. കൂടാതെ, ജയകുമാര്‍ അരവിന്ദാക്ഷന്‍ പിള്ളൈ (റിട്ടെയില്‍ ബിസിനസ് അവാര്‍ഡ്), ശ്രീനിവാസ് കുറുപ്പ് (ഐടി ബിസിനസ് അവാര്‍ഡ്‌),  അശോക്‌ നായര്‍ (സ്പോര്‍ട്സ് എക്സല്ലന്‍സ്  അവാര്‍ഡ്‌), ഗംഗാധരന്‍ കുന്നോന്‍ (കമ്മ്യുണിറ്റി എന്ഗേജ്മെന്റ്റ്), ഷാജി ഫിലിപ്പ് (യുവപ്രവാസി അവാര്‍ഡ്‌), ശ്യാം കുമാര്‍ (മീഡിയ എക്സല്ലന്‍സ് അവാര്‍ഡ്‌) എന്നിവര്‍ മറ്റു വിഭാഗങ്ങളിലുള്ള അവാര്‍ഡുകളും ഏറ്റു വാങ്ങി.

സിംഗപ്പൂരിലെ മലയാളനാടകരംഗത്ത് 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സിംഗപ്പൂര്‍ കൈരളീ കലാനിലയം പുതിയ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കലാനിലയത്തിന്റെ റീ-ലോഞ്ചിംഗ് പ്രവാസി എക്സ്പ്രസ് നൈറ്റ്‌- 2016 ല്‍ സിനിമാതാരം ഗണേഷ്കുമാര്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് പ്രശസ്ത പിന്നണിഗായകന്‍ ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗായകരായ  സിതാര, സച്ചിന്‍ വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് ഗാനമേള  അവതരിപ്പിക്കുകയുണ്ടായി. കൂടാതെ കൈരളീ കലാനിലയം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച "കണ്ണാടി" എന്ന നാടകവും അരങ്ങേറി.

Save

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു