വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കമിതാക്കള്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവും

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കമിതാക്കള്‍ക്ക് 100 ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവും
PRC_78325406

ബന്ദ അസേഹ്: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് കമിതാക്കള്‍ക്ക് കൊടും ശിക്ഷ. 100 ചാട്ടവാറടിയാണ് ഇരുവർക്കും ലഭിച്ച ശിക്ഷ.  ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനുമാണ് ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിച്ചതെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹം കഴിക്കുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 100 ചാട്ടവാറടി വീതം നൽകി  ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ലോക്സ്യൂമേവ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഇരുവരെയും ശിക്ഷിച്ചത്. ചാട്ടവാറടിക്ക് പുറമെ അഞ്ചുവര്‍ഷം തടവുശിക്ഷയും ഇരുവരും അനുഭവിക്കണം.

അടികൊണ്ട്  ശരീരം മുറിഞ്ഞു രക്തം വന്നിട്ടും ഇവരുടെ ശിക്ഷയിൽ ഇളവുണ്ടായില്ല. എന്നാല്‍ പ്രാകൃതമായ തടവുശിക്ഷയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇന്തോനേഷ്യയിലെ ഇത്തരം നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ പ്രസിഡന്‍റ് ജോകോ ബിഡോഡോ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്