പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ നുണ പറഞ്ഞു; സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവിന് അയോഗ്യതയും വിലക്കും

പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ നുണ പറഞ്ഞു; സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവിന് അയോഗ്യതയും വിലക്കും
maxresdefault

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രിതം സിങ് പാർലമെന്ററി കമ്മിറ്റിക്ക് വ്യാജ മൊഴി നൽകിയ കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കുന്നതിനും ഈ വർഷം പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതിനും ഇടയാക്കും. സ്‌റ്റേറ്റ് കോർട്ടിലാണ് വിധി പ്രസ്താവിച്ചത്.

ഡപ്യൂട്ടി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് ലൂക്ക് ടാൻ സിങ്ങിനെതിരെ ചുമത്തിയ രണ്ട് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തന്റെ പാർട്ടിയുടെ മുൻ നിയമസഭാംഗമായ റഈസ ഖാനെ സിങ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. 2021 ഡിസംബർ 10, 15 തീയതികളിൽ ഖാന്റെ കേസിൽ കമ്മിറ്റി ഓഫ് പ്രിവിലേജസിന് (സിഒപി) സിങ് രണ്ട് വ്യാജ ഉത്തരങ്ങൾ നൽകിയെന്ന് ആരോപണമുണ്ട്.

ലൈംഗികാക്രമണത്തിന് ഇരയായ ഒരാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതിനെക്കുറിച്ച് ഖാൻ പാർലമെന്റിൽ തെറ്റായ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ കേസിനെ തുടർന്നാണ് സിങ്ങിനെതിരെ കേസ് എടുത്തത്. ഓരോ കുറ്റത്തിനും സിങ്ങിന് മൂന്ന് വർഷം വരെ തടവോ 7,000 സിംഗപ്പൂർ ഡോളർ (5,290 യുഎസ് ഡോളർ) വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. നാല് മാസങ്ങൾക്ക് മുൻപാണ് സിങ്ങിന്റെ വിചാരണ ആരംഭിച്ചത്.

ഈ ശിക്ഷ അദ്ദേഹത്തിന്റെ പാർലമെന്ററി സീറ്റ് നഷ്ടപ്പെടുത്താനും 2025 നവംബറിന് മുമ്പ് നടക്കേണ്ട അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനും ഇടയാക്കും. കേസിൽ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ