കയ്യടിക്കാം ഈ തീരുമാനത്തെ; ഇനി ഒരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്ന് പൃഥ്വിരാജ്

0

സ്ത്രീവിരുദ്ധ ഡയലോഗ് ഉണ്ടെങ്കില്‍ ആളുകള്‍ കയ്യടിച്ചു പ്രോത്സാഹനം നല്‍കും എന്നാണു ചില സിനിമാക്കാരുടെ ധാരണ .അതിനായി അമ്മയെയും പെങ്ങളെയും ഭാര്യയെയും കാമുകിയും അവര്‍ കളിയാക്കും .പെണ്ണിന്റെ നിറത്തെ ശരീരത്തെ അവഹേളിക്കും .ഇതില്‍ നിന്നും എന്ത് സന്തോഷം അല്ലെങ്കില്‍ തമാശയാണ് കണ്ടെത്തുന്നത് എന്നത് ഇന്നും മനസ്സിലായിട്ടില്ല .

താന്‍ ഇനിയൊരിക്കലും ഒരു സ്ത്രീവിരുദ്ധ ചിത്രത്തില്‍ അഭിനയിക്കില്ല എന്ന് ഇന്ന് പ്രിഥ്വിരാജ് പറഞ്ഞത് ഈ അവസരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപെടെണ്ട വിഷയമാണ് .സ്ത്രീകളെ അവഹേളിച്ച് കൈയ്യടി നേടുന്ന ഒരു സിനിമയും തനിക്കു ഇനി വേണ്ട എന്ന് പറയാന്‍ പ്രിഥ്വി കാണിച്ച ധൈര്യം ഇവിടെ ഒരു സിനിമാകാരും കാണിച്ചില്ല .ഇത് ഒരു തുടക്കം ആകട്ടെ എന്ന് മാത്രം ആശിക്കാം .താന്‍ സിനിമയില്‍ വന്ന കാലത്ത് പക്വത കുറവ് കൊണ്ട് ചെയ്തു പോയ സിനിമകളിലെ സ്ത്രീ വിരുദ്ധതയ്ക്ക് മാപ്പ് പറഞ്ഞു കൊണ്ടാണ് പ്രിഥ്വി തന്റെ തീരുമാനം അറിയിച്ചത് .അത് തനിക്കു  നേടി തന്ന ഒരോ കയ്യടിക്കും താനിപ്പോൾ തലകുനിക്കുന്ന് എന്നും താരം പറയുന്നു .

കുറച്ചു നാളുകള്‍ക്കു മുന്‍പു സൂപ്പര്‍ ഹിറ്റ്‌ ആയ ഒരു മലയാള സിനിമയില്‍ ഒരു സ്ത്രീ അല്പം കറുത്ത നിറക്കാരി ആയതിനാല്‍ ഇങ്ങനെ ഒരു ‘സാധനത്തെ ‘പ്രേമിച്ച ഓട്ടോക്കാരനെ സബ് ഇന്‍സ്പെക്ടര്‍ ആയ ഹീറോ ആക്ഷേപിക്കുന്ന ഒരു രംഗം ഓര്‍മ്മ വരുന്നു .കറുത്ത നിറം ഉള്ള സ്ത്രീ സാധനം, അതേസമയം വെളുത്ത നിറകാരിയോ ?.നിറം അല്ലെങ്കില്‍ സൗന്ദര്യം ആണോ പെണ്ണിന്റെ  വ്യക്തിത്തം അളക്കുന്ന മാനദണ്ഡം .

പെണ്ണിന്റെ അഭിമാനത്തെ അതിക്ഷേപിച്ച് കൊണ്ട് സിനിമ പിടിക്കുന്നവര്‍ക്ക് ഇന്ന് ഈ താരം നല്‍കിയത് ഒരു വലിയ സന്ദേശം ആണ് .അടിക്കാനുമിടിക്കാനും ,വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ നായകന് കഞ്ഞി വെച്ചു കൊടുക്കാനും ഉള്ളതല്ല സിനിമയിലെ പെണ്ണുങ്ങള്‍ .അത് ജീവിതത്തിലും അങ്ങനെ അല്ല എന്ന് പറഞ്ഞു കൊള്ളട്ടെ .എന്തായാലും ചങ്കുറപ്പോടെ പ്രിഥ്വിരാജ് എടുത്ത ഈ തീരുമാനം ഒരു വഴികാട്ടിയാകട്ടെ …..