രാജു നേരത്തെ പറഞ്ഞില്ലേ...അതെന്താ?; പൃഥ്വിയുടെ 'ഇന്‍ക്രഡുലെസ്‌നെസി'ല്‍ വലഞ്ഞ് മഞ്ജുവാര്യർ

രാജു നേരത്തെ പറഞ്ഞില്ലേ...അതെന്താ?; പൃഥ്വിയുടെ 'ഇന്‍ക്രഡുലെസ്‌നെസി'ല്‍ വലഞ്ഞ് മഞ്ജുവാര്യർ
prithvi-vs-manju-696x392

പൃഥ്വിയുടെ ഇംഗ്ലീഷ് പാടവം ട്രോളന്മാര്‍  എപ്പോഴും ആഘോഷമാക്കാറുണ്ട്.  പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും അതിന്റെ അര്‍ത്ഥം തേടിയുളള ട്രോളന്മാരുടെ നെട്ടോട്ടം കാണേണ്ടതു തന്നെയാണ്. ഇപ്പോഴിതാ തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, കുറച്ചു കൂടി  Incredulousness (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി. ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ചെയ്യുന്നത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു’.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷനില്‍ വച്ച് തന്റെ ഇംഗ്ലീഷ് തനിക്ക് പണി തന്ന വിവരം പൃഥ്വി വെളിപ്പെടുത്തിയത്.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ