ആമി. ചിത്രീകരണം ഡിസംബര്‍ 18ന് തുടങ്ങും

0

മലയാളത്തിലെ ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ ‘ആമി’യുടെ ചിത്രീകരണം ഡിസംബര്‍ 18ന് ആരംഭിക്കും. മലയാളത്തിന്‍റെ എന്നെന്നും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥയാണ് ആമിയിലൂടെ ചരിത്രമാകുന്നത്.

സെല്ലുലോയിഡിലൂടെ ഇത്തരം ഒരു ‘ജീവിതകഥാ സിനിമ’ പരീക്ഷിച്ച് വിജയിച്ച കമല്‍ തന്നെയാണ് ആമി ഒരുക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിത കഥ, കമലിന്‍റെ സംവിധാനം എന്നീ ഘടകങ്ങളെ പോലെ തന്നെ ഈ സിനിമയുടെ ഒരു വലിയ പ്രത്യേകതയാണ് ആമിയുടെ വേഷം ചെയ്യുന്ന ബോളിവുഡ് നടി വിദ്യാ ബാലന്‍റെ മലയാളത്തിലേക്കുള്ള എന്‍ട്രിയും.
vidhya-balan-biopic-film-on-malayalam-writer-kamala-das

ചക്രം എന്ന മലയാള സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇനി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു വിദ്യ. എന്നാല്‍ ഈ ചിത്രം മാധവിക്കുട്ടിയുടെ ജീവിത കഥയാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ പ്രോജക്റ്റുമായി സഹകരിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു. 2014മുതല്‍ ആരംഭിച്ച ചര്‍ച്ചയ്ക്ക് ശേഷമാണ് ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നത്.  പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി എത്തുന്നത് മുരളി ഗോപിയാണ്.

csdrjpkwiaaidvk
മാധവിക്കുട്ടി കൃതികള്‍ വായിക്കുകയും, മാധവിക്കുട്ടിയുമായി ബന്ധപ്പെട്ടവരുമായി നിരന്തരം ചര്‍ച്ചകള്‍ ചെയ്തുമെല്ലാമാണ് കമല്‍ ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ മകനില്‍ നിന്ന് റൈറ്റ്സും കമല്‍ വാങ്ങിയിട്ടുണ്ട്.