ആമി. ചിത്രീകരണം ഡിസംബര്‍ 18ന് തുടങ്ങും

Share
ആമി. ചിത്രീകരണം ഡിസംബര്‍ 18ന് തുടങ്ങും
prithvi-vidya-madhavikutty-jpg-image-784-410

മലയാളത്തിലെ ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ 'ആമി'യുടെ ചിത്രീകരണം ഡിസംബര്‍ 18ന് ആരംഭിക്കും. മലയാളത്തിന്‍റെ എന്നെന്നും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥയാണ് ആമിയിലൂടെ ചരിത്രമാകുന്നത്.

സെല്ലുലോയിഡിലൂടെ ഇത്തരം ഒരു 'ജീവിതകഥാ സിനിമ' പരീക്ഷിച്ച് വിജയിച്ച കമല്‍ തന്നെയാണ് ആമി ഒരുക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിത കഥ, കമലിന്‍റെ സംവിധാനം എന്നീ ഘടകങ്ങളെ പോലെ തന്നെ ഈ സിനിമയുടെ ഒരു വലിയ പ്രത്യേകതയാണ് ആമിയുടെ വേഷം ചെയ്യുന്ന ബോളിവുഡ് നടി വിദ്യാ ബാലന്‍റെ മലയാളത്തിലേക്കുള്ള എന്‍ട്രിയും.

vidhya-balan-biopic-film-on-malayalam-writer-kamala-das

ചക്രം എന്ന മലയാള സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇനി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു വിദ്യ. എന്നാല്‍ ഈ ചിത്രം മാധവിക്കുട്ടിയുടെ ജീവിത കഥയാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ പ്രോജക്റ്റുമായി സഹകരിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു. 2014മുതല്‍ ആരംഭിച്ച ചര്‍ച്ചയ്ക്ക് ശേഷമാണ് ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നത്.  പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസായി എത്തുന്നത് മുരളി ഗോപിയാണ്.

csdrjpkwiaaidvk

മാധവിക്കുട്ടി കൃതികള്‍ വായിക്കുകയും, മാധവിക്കുട്ടിയുമായി ബന്ധപ്പെട്ടവരുമായി നിരന്തരം ചര്‍ച്ചകള്‍ ചെയ്തുമെല്ലാമാണ് കമല്‍ ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ മകനില്‍ നിന്ന് റൈറ്റ്സും കമല്‍ വാങ്ങിയിട്ടുണ്ട്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ