അനിശ്ചിത കാല ബസ് സമരം അടുത്ത മാസം 21 മുതൽ

അനിശ്ചിത കാല ബസ് സമരം അടുത്ത മാസം 21 മുതൽ
images-1-2.jpeg

തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക്‌ വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്നതിൽ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ 1 നകം വെക്കാൻ പറ്റില്ലെന്നും ഇതിന് കൂടുതൽ സമയം നൽകണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രിൽ വരെ സമയം നൽകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവർ ആവശ്യപ്പെട്ടു.

ഒക്ടോബർ 31 ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകൾ നിലപാട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.  ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

Read more

'ദി വയർ', 'ഇറ്റ്: ചാപ്റ്റർ ടു' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു

'ദി വയർ', 'ഇറ്റ്: ചാപ്റ്റർ ടു' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു

ദി വയർ , ഇറ്റ്: ചാപ്റ്റർ ടു , ദി ബ്ലാക്ക് ഫോൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ജെയിംസ് റാൻസൺ അന്തരിച്ചു. 46 വയസ് ആയിരുന്ന നടൻ ആത്മഹത്

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റാൻ പോകുന്നു; ആദ്യ ചർച്ച പൂർത്തിയായി –ജോൺ ബ്രിട്ടാസ്

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റാൻ പോകുന്നു; ആദ്യ ചർച്ച പൂർത്തിയായി –ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രി