ഇനി മുതല്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ പരസ്യപ്പെടുത്തണം

സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്ത് ഇനി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ പരസ്യപ്പെടുത്തണം. ജനുവരി ഒന്നിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നതോടെ ഇത് നിര്‍ബന്ധമായി മാറും.

ഇനി മുതല്‍  ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ പരസ്യപ്പെടുത്തണം
doctor

സ്വകാര്യ ആശുപത്രികള്‍   സംസ്ഥാനത്ത് ഇനി ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള നിരക്കുകള്‍  പരസ്യപ്പെടുത്തണം.  
ജനുവരി ഒന്നിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കുന്നതോടെ ഇത് നിര്‍ബന്ധമായി മാറും. എല്ലാ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. ആശുപത്രികള്‍ക്കു പുറമെ ലബോറട്ടറികള്‍ക്കും തീരുമാനം ബാധകമാണ്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് നിയമസഭ പാസാക്കിയത്. ഇതിനുള്ള ചട്ടങ്ങളും രൂപീകരിച്ചുകഴിഞ്ഞു. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ മോഡേണ്‍ മെഡിസിനിലാണു നടപ്പാക്കുന്നത്. തല്‍ക്കാലികമായി രണ്ടു വര്‍ഷത്തേക്കു നിലവാരം നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യും.  
ഈ സമയത്തിനുളളില്‍ സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട നിലവാരം െകെവരിക്കണം. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ണമായും ഓണ്‍െലെനിലൂടെയാണ്. €ിനിക്കല്‍ സ്ഥാപനങ്ങളുടെ ഓണ്‍െലെന്‍ രജിസ്റ്റര്‍, രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതും റദ്ദാക്കപ്പെട്ടതുമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, ഓരോ സ്ഥാപനങ്ങളിലെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍, അപ്പീലുകള്‍, പരാതി പരിഹാരം എന്നിവയെല്ലാം ഓണ്‍െലെനില്‍ ലഭ്യമാക്കും.

സുതാര്യത ഉറപ്പുവരുത്തുന്നതിനായി പരിശോധനകളും വിലയിരുത്തലുകളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഓണ്‍െലെനായി പ്രസിദ്ധീകരിക്കും. സ്ഥാപനങ്ങളെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിക്കും.

ചികിത്സാ ഫീസ് നിര്‍ണയിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപടില്ല. അത് സ്വകാര്യ ആശുപത്രികള്‍ക്ക് തന്നെ തീരുമാനിക്കാം. പക്ഷേ പുതിയ നിയമം നടപ്പാക്കുന്നതോടെ വിവിധ ആശുപത്രികളിലെ ചികിത്സാ നിരക്ക് രോഗികള്‍ക്ക് താരതമ്യം ചെയ്യുന്നതിന് അവസരം ഒരുങ്ങും. ഇതു വഴി കുറഞ്ഞ ചികിത്സാ നിരക്കുള്ള ആശുപത്രികളെ സമീപിക്കുന്നതിനും രോഗികള്‍ക്ക് സാധ്യമാകും

Read more

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്

'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ