അച്ഛനമ്മമാരെ ഇടംവലം ചേർത്ത് പിടിച്ച് അഭിമാനത്തോടെ പാർവ്വതി; ആശംസകൾ നേർന്ന് ആരാധകർ

അച്ഛനമ്മമാരെ  ഇടംവലം ചേർത്ത്  പിടിച്ച്  അഭിമാനത്തോടെ പാർവ്വതി; ആശംസകൾ നേർന്ന് ആരാധകർ
Parvathy

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ  നടിയാണ് പാർവതി. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് കരുത്തുറ്റ ഒട്ടനവധി കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച്  പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടി കൂടിയാണ് പാർവ്വതി. തന്റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് താരം ഇപ്പോൾ.

മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും' എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയയുടെ പോസ്റ്റ്. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്. പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്.

കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം