പി. ടി ഉഷ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

Share

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നാമനിര്‍ദേശം വഴിയാണ് പി ടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. പി.ടി ഉഷയുടെ കുടുംബവും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണാന്‍ പാര്‍ലമെന്റിലെത്തും.

രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ