പൊതുമേഖലാ ബാങ്കുകള്‍ ഇനി അരമണിക്കൂര്‍ കൂടുതല്‍ പ്രവര്‍ത്തിക്കും

പൊതുമേഖലാ ബാങ്കുകള്‍ ഇനി അരമണിക്കൂര്‍ കൂടുതല്‍ പ്രവര്‍ത്തിക്കും

കോഴിക്കോട്: സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. പ്രവര്‍ത്തനസമയം അരമണിക്കൂര്‍ കൂടി കൂട്ടി. സംസ്ഥാന ബാങ്കേഴ്സ് സമിതിയാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ ഇനി ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകും. നേരത്തെ മൂന്നരവരെയായിരുന്നു ബാങ്കിങ്ങ് സമയം. ഉച്ചഭക്ഷണസമയം രണ്ടുമുതല്‍ രണ്ടരവരെയാക്കാനും തീരുമാനിച്ചു. തീരുമാനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിനാണ് നടപടി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഇടപാടുകാരുടെ സൗകര്യത്തിനായി ഓരോ സംസ്ഥാനത്തെയും ബാങ്കിങ് സമയം ഏകീകരിക്കാന്‍ 9 മുതല്‍ 3 വരെ, 10 മുതല്‍ 4 വരെ, 11 മുതല്‍ 5 വരെ എന്നീ പ്രവൃത്തിസമയങ്ങളില്‍ ഒന്നു തെരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നത്.എല്ലാ ബാങ്കുകളുടെയും അഭിപ്രായം തേടിയ ശേഷമാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു