30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം, പാകം ചെയ്യാൻ പ്രത്യേകം ലൈസൻസ്‌ നിര്‍ബന്ധം; പക്ഷെ ജപ്പാന്‍കാരുടെ പ്രിയപ്പെട്ട ഭക്ഷണം

0

ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം,പക്ഷെ ഇവനാണ് ജപ്പാന്‍കാരുടെ വിശിഷ്ട ഭക്ഷണം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .?എന്നാല്‍ അതാണ്‌ സത്യം .പഫ്ഫർ ഫിഷ്‌ എന്നാണ് ഈ മത്സ്യത്തിന്റെ പേര് .ഇതിന്റെ ജാപ്പനീസ്‌ പേരാണു ഫുഗു. സയനയിഡിനേക്കാൾ 1200 ഇരട്ടി ശക്തമായ വിഷമായ ടെട്രോഡോടോക്സിന്‍ ഇതിന്റെ ശരീരത്തിൽ ഉണ്ട്. അതായതു ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷം .

ഇതു കൊണ്ടുള്ള ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം ലൈസൻസ്‌ വേണം. 3 കൊല്ലത്തിനു മുകളിൽ പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കൽ എന്നിവ കഴിഞ്ഞ ശേഷമേ ലൈസൻസ്‌ കിട്ടുകയുള്ളു. പ്രാക്റ്റിക്കൽ പരീക്ഷ വളരെ രസകരമാണ്. സ്വന്തം കൈ കൊണ്ടു മീൻ വൃത്തിയാക്കി, ആ മീൻ കൊണ്ടു ഭക്ഷണം ഉണ്ടാക്കി അതു കഴിച്ച്‌ കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടും.അപ്പോള്‍ കാര്യങ്ങളുടെ ഗൌരവം മനസ്സിലായി കാണുമല്ലോ .

പഫ്ഫർ ഫിഷിന്റെ മാംസത്തില്‍ വിഷം ഇല്ല എന്നതാണ് മറ്റൊരു കൌതുകം . ഇവയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയ ആണു വിഷവാഹകർ. അതിനാൽ തന്നെ ആന്തരികാവയവങ്ങൾ , കണ്ണു എന്നിവയിൽ ആണു വിഷം. വളരെ ശ്രദ്ധിച്ച്‌ ആന്തരികാവയവങ്ങൾ നീക്കി , അവ സംസ്കരിക്കാൻ കൊണ്ടു പോകാൻ സ്റ്റീൽ പെട്ടിയിൽ പൂട്ടി വെച്ച ശേഷം ആണു ഭക്ഷണം പാകം ചെയ്യൽ. പല രീതിയിൽ പാചകം ഉണ്ട്‌. പച്ച (raw) മാംസം അരിഞ്ഞു സോസിൽ മുക്കി കഴിക്കേണ്ട സാഷിമിആണ് പ്രധാന വിഭവം.

2000-2012 ഇനിടയ്ക്ക്‌ ഗവർണ്ൺമന്റ്‌ കണക്കനുസരിച്ച്‌ 23 പേർ ഫുഗു കഴിച്ച്‌ മരണപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഹോട്ടലിൽ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചതിനിടയിൽ ആണു.100 ഡോളറിനു മുകളിൽ ആണു ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില.