പുലിമുരുഗന്‍ വരുന്നു; ഒക്ടോബര്‍ 7ന് 325 തിയറ്ററുകളില്‍

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ പുലിമുരുഗന്‍ ഒക്ടോബര്‍ 7ന് റിലീസ് ആകും.മോഹന്‍ലാലിന്റെ കരിയറിലെ വമ്പന്‍ റിലീസായാണ് ചിത്രം വിലയിരുത്തപെടുന്നത് .

പുലിമുരുഗന്‍ വരുന്നു;  ഒക്ടോബര്‍ 7ന്  325 തിയറ്ററുകളില്‍
pulimurugan

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ  പുലിമുരുഗന്‍  ഒക്ടോബര്‍ 7ന് റിലീസ് ആകും.മോഹന്‍ലാലിന്റെ കരിയറിലെ വമ്പന്‍ റിലീസായാണ് ചിത്രം വിലയിരുത്തപെടുന്നത് .

കേരളത്തില്‍ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും. ചിത്രം ഇന്ന് സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 37 മിനുട്ടാണ് ദൈര്‍ഘ്യം. കേരളാ റിലീസിന് പിന്നാലെ തെലുങ്ക് പതിപ്പ് 300 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് ആലോചനയെന്ന് നിര്‍മ്മാതാവ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ മുരുഗന്‍ ഉപയോഗിച്ച മയില്‍വാഹം എന്ന ലോറി ആരാധകര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുലിമുരുഗന്‍ ഫ്‌ളെക്‌സുകള്‍ അലങ്കരിച്ച് ഈ ലോറി തിയറ്ററുകളില്‍ പ്രചരണവാഹനമായി എത്തുന്നുണ്ട്.25 കോടി മുതല്‍മുടക്കില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 180 ദിവസമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി മാറ്റിവച്ചത്. ഉദയകൃഷ്ണ തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്വതന്ത്രനാകുന്ന ആദ്യ ചിത്രവുമാണ് പുലിമുരുഗന്‍. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് താരങ്ങള്‍. പീറ്റര്‍ ഹെയിന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ