ഗിന്നസ് ലക്ഷ്യമിട്ട് പുലിമുരുകന്റെ ത്രി ഡി പ്രദര്‍ശനം അങ്കമാലിയില്‍

ഗിന്നസ് ലക്ഷ്യമിട്ട് പുലിമുരുകന്റെ ത്രി ഡി പ്രദര്‍ശനം അങ്കമാലിയില്‍
puli01

ഇരുപതിനായിരത്തിലധികം  പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പുലിമുരുകന്‍!! മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം  അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ച് ഇരുത്തി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  ഫ്ളവേഴ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്.ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവു‍ഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ഫ്ളവേഴ്സാണ് പരിപാടിയുടെ ചാനല്‍ പാര്‍ട്ണര്‍. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ത്രിഡി ചിത്രം കാണാനെത്തും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഇതിനായി സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.  റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം