ഇന്ത്യൻ റെയില്‍വേയ്ക്ക് മലേഷ്യയുടെ വാഗ്ദാനം

പ്ലാന്ഡ് സിറ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആസൂത്രിത നഗരങ്ങള്‍ക്ക് വലിയൊരു മാതൃകയാണ് മലേഷ്യയിലെ പുത്രജയ.

ഇന്ത്യൻ റെയില്‍വേയ്ക്ക് മലേഷ്യയുടെ വാഗ്ദാനം
railways-1200

പ്ലാന്ഡ് സിറ്റി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആസൂത്രിത നഗരങ്ങള്‍ക്ക് വലിയൊരു മാതൃകയാണ് മലേഷ്യയിലെ പുത്രജയ. വികസം അതിന്‍റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ ജനനിബിഢമായ ക്വലാലംപൂർ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജീവിതം ദുസ്സഹമായി. ആ സാഹചര്യത്തിലാണ് അന്നത്തെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഒരു ആസൂത്രിത നഗരത്തിന്‍റെ കാര്യം ആലോചിച്ചത്. അങ്ങനെയാണ് പുത്രജയ രൂപപ്പെട്ടത്. ഇന്ത്യയില്‍ ചണ്ഡിഗഢ് ആസൂത്രിത നഗരത്തിന് ഒരു ഉദാഹരണമാണ്. ബാംഗ്ലൂരും ഏതാണ്ട് പ്ലാന്ഡ് സിറ്റിയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്ന നഗരമാണ്. പുത്രജയയെക്കുറിച്ച് ഇത്രയും പറയാന്‍ ഒരു കാരണമുണ്ട്.

ഇന്ത്യൻ റെയില്‍വേയ്ക്ക് പുത്രജയ നല്‍കിയ വമ്പൻ വാഗ്ദാനമാണ് വാർത്ത. 20 ഇന്ത്യൻ സ്റ്റേഷനുകള്‍ പുനർനിർമ്മിക്കാം എന്നതാണ് പുത്രജയ നല്‍കിയ വാഗ്ദാനം. പതിനായിരം കോടി രൂപ ആ വ‍ഴിക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാമെന്നാണ് പുത്രജയയുടെ വാഗ്ദാനം. പതിനായിരം കോടി മുടക്കി 20 റെയില്‍വേ സ്റ്റേഷനുകള്‍ എന്ന് പറയുമ്പോള്‍ തന്നെ കണ്ണ് തള്ളുന്നില്ലേ. അത്ര ഗംഭീരമായ നിർമ്മാണമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പുത്രജയയിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ കണ്ടിട്ടുള്ളവർക്കുള്ളത്. ഇന്ത്യയിലെ 20 നഗരങ്ങളെ കോർത്തിണക്കിയുള്ള വികസന, നിർമ്മാണ പ്രവർത്തനത്തിനാണ് മലേഷ്യൻ സർക്കാർ പദ്ധതി. പ്ലാറ്റ്ഫോമുകളുടെ പുനർനിർമ്മാണത്തില്‍ തുടങ്ങി എല്ലാം പുനർനിർമ്മിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

23 സ്റ്റേഷനുകള്‍ നിർമ്മിക്കാൻ മറ്റൊരു പ്രോജക്ട് മലേഷ്യൻ സർക്കാർ നടപ്പിലാക്കുന്നുണ്ട്. അത് കൂടാതെയാണ് 20 സ്റ്റേഷനുകളുടെ നിർമ്മാണം. ഘട്ടക്ക്, അമൃതസർ, ജംഷഡ്പൂർ, കൊച്ചി, ജമ്മു, ബിക്കാനർ തുടങ്ങിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി പുനർ നിർമ്മിക്കപ്പെടും എന്നാണ് അറിയുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ