ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'

പുട്ട് പോലെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ പ്രഭാതഭക്ഷണങ്ങള്‍ കുറവാണ്. പുട്ടും കടലയും ഇഷ്ടമാല്ലാത്തവരും ചുരുക്കം. പുട്ടിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ പുട്ടിനൊപ്പം പലവിധ കറികള്‍ എത്തി. പുട്ടടിക്കുക എന്നാല്‍ ഭക്ഷണം കഴിച്ചോ എന്നാണ് മലയാളി അര്‍ഥമാക്കുന്നത്.

ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'
puttu2-r0vXj

പുട്ട് പോലെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ പ്രഭാതഭക്ഷണങ്ങള്‍ കുറവാണ്. പുട്ടും കടലയും ഇഷ്ടമാല്ലാത്തവരും ചുരുക്കം. പുട്ടിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ പുട്ടിനൊപ്പം പലവിധ കറികള്‍ എത്തി. പുട്ടടിക്കുക എന്നാല്‍ ഭക്ഷണം കഴിച്ചോ എന്നാണ് മലയാളി അര്‍ഥമാക്കുന്നത്.

ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം പോലെയുള്ള പഴഞ്ചൊല്ലുകളും ഇതിന്റെ പ്രസക്തി വിളിച്ചോതുന്നു. ഭക്ഷണപ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്‌മയായ 'ഫുഡ് ഓണ്‍ സ്‌ട്രീറ്റ്' രുചിവൈവിധ്യത്തിന്റെ പങ്കുവെയ്‌ക്കല്‍കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നാണ്. പുതുരുചികളും രുചിയാത്രകളുമൊക്കെയായി വ്യത്യസ്‌ത പോസ്റ്റുകകളാണ് 'ഫുഡ് ഓണ്‍ സ്‌ട്രീറ്റിനെ' ആകര്‍ഷകമാക്കുന്നത്. കൂട്ടായ്‌മയില്‍ അമ്പതിനായിരം പേര്‍ അംഗങ്ങളായത് 'പുട്ട് ഫെസ്റ്റ്'സംഘടിപ്പിച്ചുകൊണ്ടാണ് 'ഫുഡ് ഓണ്‍ സ്‌ട്രീറ്റ്' ആഘോഷിക്കുന്നത്.

രുചിവൈവിധ്യവും വ്യത്യസ്‌തവുമായ പുട്ടുകള്‍ ഉണ്ടാക്കി റെസിപ്പിയും ചിത്രങ്ങളും സഹിതം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തുകൊണ്ട് അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മല്‍സരമാണ് പുട്ട് ഫെസ്റ്റ്. ജൂലൈ 7 നു ആരംഭിച്ച പുട്ട് ഫെസ്റ്റ് ഇതിനോടകം വന്‍ ജനപ്രീതിയും നേടിക്കഴിഞ്ഞു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു തമാശ രംഗങ്ങളും പുട്ടുണ്ടാക്കുന്ന ചിത്രങ്ങളുമടങ്ങിയ കിടിലന്‍ പ്രൊമോഷണല്‍ വിഡിയോയും അഡ്മിന്‍ ഒരുക്കിയിട്ടുണ്ട്. നേരത്തെ ഫുട് ഓണ്‍ സ്‌ട്രീറ്റിന്റെ ആഭിമുഖ്യത്തില്‍ ബീഫ് ഫെസ്റ്റ്, മത്തി ഫെസ്റ്റ് തുടങ്ങിയ മല്‍സരങ്ങളും നടത്തിയിരുന്നു. എന്നാല്‍ മുന്‍ മത്സരങ്ങളെക്കാള്‍ വന്‍ ജനപിന്തുണയാണ് ഈ പുട്ട്ഫെസ്ടിനു ലഭിച്ചത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം