പി.വി.സിന്ധു ഫൈനലിൽ

പി.വി.സിന്ധു ഫൈനലിൽ
p v sindhu-afp

ജക്കാർത്ത: ഇന്ത്യയുടെ പി.വി.സിന്ധു ഇൻഡൊനീഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.സെമിയിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ ചെങ് യൂ ഫെയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. 46 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ മത്സരത്തിലാണ് സിന്ധു ഫെയെ കീഴടക്കിയത്. സ്കോർ: 21-19, 21-10.

ഒന്നാം ഗെയിം ഒപ്പത്തിനൊപ്പമായിരുന്നു അവസാന പോയിന്റ് വരെ. രണ്ടാം ഗെയിമിൽ 4-4 എന്ന പോയിന്റ് വരെ ഒപ്പം പൊരുതിയെങ്കിലും പിന്നീട് സിന്ധു ആധിപത്യം പുലർതുകയായിരുന്നു.

സിന്ധുവിന്റെ ആദ്യ ഇൻഡൊനീഷ്യൻ ഓപ്പൺ ഫൈനലാണിത്. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഒരു തവണയും സൈന നേവാൾ രണ്ടു തവണയും ഇവിടെ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

Read more

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതോടെ ആഡംബര കാറുകൾക്കു വൈനിനും വിസ്കിക്കും ഇനി വില കുറഞ്ഞേ