റിയോ ഷട്ടിൽ ബാറ്റ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധു ഇറങ്ങും. ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം ഓകോഹാറ നോസോമിയെ തോല്‍പ്പിച്ചാണ് സിന്ധു മെഡല്‍ ഉറപ്പിച്ചത്. ഇതോടെ ഈയിനത്തിൽ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിംപിക് ബാഡ്‍മിന്റണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ചാണ് പത്താം റാങ്കുകാരിയായ പി വി സിന്ധു സെമി ഫൈനലില്‍ കടന്നത്. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവായിരുന്നു വാംങ്.
ഫൈനലിൽ സ്പെയിനിന്റെ കരോലിന മാറിനുമായി സിന്ധു ഏറ്റുമുട്ടും. നാളെ 7.30 നാണ് മത്സരം നടക്കുക.