സിന്ധുവിന് വെള്ളി. അഭിമാന ചിറകിലേറി ഇന്ത്യ

സിന്ധുവിന് വെള്ളി. അഭിമാന ചിറകിലേറി ഇന്ത്യ
APTOPIX-Rio-Olympics-_Verm2

ഒളിംപിക്സ് വനിതാ ബാറ്റ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനതാരമായ പിവി സിന്ധുവിന് വെള്ളി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യ ഗെയിം പിടിച്ചെടുത്തുവെങ്കിലും രണ്ടും മൂന്നും ഗെയിമുകള്‍ നഷ്ടമാക്കിയാണ് വെള്ളി നേടിയത്. ഫൈനലിൽ സ്പെയിനിന്റെ കരോലിന മാറിനെയാണ് സിന്ധു നേരിട്ടത്. ലോക ഒന്നാം നമ്പർ താരമാണ് കരോലിന.

21-19 ന് ആദ്യ സെറ്റ് സിന്ധുവാണ് നേടിയത്. രണ്ടും മൂന്നും സെറ്റുകളില്‍ 12-21, 15-21 എന്നിങ്ങനെ നഷ്ടമായി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഒളിംപിക്സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുന്നത്.ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം ഓകോഹാറ നോസോമിയെ  തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ എത്തിയത്.  ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സ്വര്‍ണ്ണത്തേക്കാള്‍ മാറ്റാണ് ഈ വെള്ളി പതക്കത്തിന്

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു