ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഖത്തര്‍ എയര്‍വെയ്‌സ് പ്രവേശനം നിഷേധിച്ചു

0

ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഖത്തര്‍ എയര്‍വെയ്‌സ് പ്രവേശനം നിഷേധിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധനം നടപ്പാന്നതിന്റെ ഭാഗമായാണ് ഈ നടപടി .കൃത്യമായ രേഖകള്‍ കൈവശമുള്ളവരെ മാത്രമേ അമേരിക്കയിലേക്കു കൊണ്ടുപോകുകയുള്ളുവെന്ന് എന്നാണ്  കമ്പനി തീരുമാനം .അല്ലാത്തവരെ ഒഴിവാക്കും.

ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, ഷിക്കാഗോ ഉള്‍പ്പെടെ പതിനഞ്ച് അമേരിക്കന്‍ നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്.  യാത്രക്കാര്‍ യുഎസിന്‍െറ ഗ്രീന്‍ കാര്‍ഡോ അലെങ്കില്‍ ഡിപ്ളോമാറ്റിക് വിസയോ യാത്രയില്‍ കൈവശം വെക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സിന്റെ നിര്‍ദേശം.ഈ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പെര്‍മനെന്‍റ് റെസിഡന്‍സ് കാര്‍ഡ് (ഗ്രീന്‍ കാര്‍ഡ്), അലെങ്കില്‍ ഫോറിന്‍ ഗവണ്‍മെന്‍റ്, യുണൈറ്റഡ് നാഷന്‍സ്, ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍, നാറ്റോ എന്നിവയുടെ വിസ നിര്‍ബന്ധമാണെന്ന് ഖത്തര്‍ എയര്‍വെയ്സിന്റെ വെബ്സൈറ്റില്‍ പറയുന്നു.

ശനിയാഴ്ച കമ്പനി യാത്രക്കാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഏതൊക്കെ രേഖകളാണു വേണ്ടതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍ സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇതു ബാധകമാകുക.