ഫിലഡൽഫിയയിൽ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തർ എയർവേയ്സ് സര്‍വീസ്

ഫിലഡൽഫിയയിൽ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തർ എയർവേയ്സ് ഫെബ്രുവരി 1 മുതൽ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് 8.15 നാണ് ഫിലഡൽഫിയയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെടുക. ദോഹയിൽ വൈകിട്ട് 4.35ന് ഇറങ്ങും. വൈകിട്ട് 7.20 ന് ദോഹയിൽ നിന്ന് കൊച്ചിക്ക് പറക്കും. വെളുപ്പിന് 2.20 ന് കൊച്ചിയിലെത്തും.

ഫിലഡൽഫിയയിൽ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തർ എയർവേയ്സ് സര്‍വീസ്
qatarairways

ഫിലഡൽഫിയയിൽ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തർ എയർവേയ്സ് ഫെബ്രുവരി 1 മുതൽ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് 8.15 നാണ് ഫിലഡൽഫിയയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെടുക. ദോഹയിൽ വൈകിട്ട് 4.35ന് ഇറങ്ങും. വൈകിട്ട് 7.20 ന് ദോഹയിൽ നിന്ന് കൊച്ചിക്ക് പറക്കും. വെളുപ്പിന് 2.20 ന് കൊച്ചിയിലെത്തും. ഫിലഡൽഫിയ, ഡെലവെയർ, സൗത്ത് ജേഴ്സി, മേരിലാന്റ് എന്നീ സ്ഥലങ്ങളിലെ യാത്രക്കാർക്കും ഗുണകരമാണ് ഈ സർവീസ്. ഏറെക്കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഫിലഡൽഫിയയിൽ നിന്ന് നേരിട്ട് കൊച്ചിക്ക് ഫ്ലൈറ്റ് എന്ന കാത്തിരിപ്പ് അവസാനിക്കുന്നത്.

ഫിലഡൽഫിയ എയർപോർട്ട് അധികൃതരുമായും ഖത്തർ എയർവേയ്സു മായും ഫിലഡൽഫിയാ സിറ്റി കൗൺസിലുമായും കൊച്ചി എയർപോർട്ട് അഡ്മിനിസ്ട്രേഷനുമായും നടത്തിയ നിവേദനങ്ങളാണ് ലക്ഷ്യത്തിലെത്തുന്നത്. ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ഓർമ) നൽകിയ നിവേദനത്തെ മാനിച്ച് ഫിലഡൽഫിയാ സിറ്റി കൗൺസിലിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികൾക്ക് ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗർ പച്ചക്കൊടി നേടിയിരുന്നു. അമേരിക്കയിലെ മാധ്യമങ്ങളും സംഘടനകളും ഈ ലക്ഷ്യത്തിന് സഹകരിച്ചതിനാൽ നടപടികൾ തുടരാനായി.

നേരിട്ട് കേരളത്തിലെത്താൻ ന്യുയോർക്ക് ജെഎഫ്കെ, ന്യുവാർക്ക്, വാഷിങ്ടൻ എയർപോർട്ടുകളെ ആശ്രയിച്ചിരുന്ന ഡെലവേർവാലി മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയാ നിവാസികൾക്ക് വലിയ ആശ്വാസമാണ് ഇതു വഴി ലഭിക്കുക. കനത്ത ടോളും ഡ്രൈവിങ്ങും ദുഷ്കരമാകയാൽ ഫിലഡൽഫിയയിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റിന് വലിയ പ്രസക്തിയാണുള്ളത്. ഖത്തറിൽ കാത്തിരിപ്പു സമയം രണ്ടേ മുക്കാൽ മണിക്കൂറേയുള്ളൂ എന്നതാണ് മുഖ്യ സവിശേഷത.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു