ജിസി.സി രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തറില്‍ പുതിയ നിമത്തിന് ശുപാര്‍ശ. ഇതാദ്യമായി ഒരു ജിസിസി രാജ്യം വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി കൊടുക്കുന്നു. അറബ് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറാണ് വിദേശികള്‍ക്കായി രാജ്യത്ത് ഇടം കൊടുക്കാന്‍ തയ്യാറെടുക്കുന്നത്.
ഖത്തര്‍ അമീറിന്റെ നിര്‍ദേശപ്രകാരം ഇതിനുള്ള കരടു രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരം നേടിയ രേഖ ഇപ്പോള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ഒരു ടിവി അഭിമുഖത്തില്‍ വെളിപ്പെടുത്തി. രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വിദേശികള്‍, സ്വദേശി വനിതകള്‍ക്ക് വിദേശകളുമായുള്ള വിവാഹത്തിലുണ്ടായ മക്കള്‍… തുടങ്ങിയവര്‍ക്കെല്ലാം ഖത്തറില്‍ സ്ഥിരം താമസത്തിനുള്ള അനുമതി നല്‍കാന്‍ കരട് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
സ്ഥിരതാമസത്തിന് അനുമതി കിട്ടുന്ന വിദേശികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്കൊപ്പം പ്രാതിനിധ്യവും പരിഗണനയും കിട്ടും. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ ബില്ലിനും ഖത്തര്‍ ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.