റാഞ്ചി: മോദി സമുദായത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു റാഞ്ചിയിലെ പ്രത്യേക എംപി- എംഎൽഎ കോടതി ഇളവു നൽകി.
രാഹുലിനെതിരേ മറ്റു നടപടികൾ പാടില്ലെന്നും ജസ്റ്റിസ് എസ്.കെ. ദ്വിവേദി ഉത്തരവിട്ടു. കേസ് ഓഗസ്റ്റ് 16നു പരിഗണിക്കും.
എല്ലാ കള്ളന്മാർക്കും എന്തുകൊണ്ടാണു മോദി എന്ന പേര് വന്നതെന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണു രാഹുലിന് തിരിച്ചടിയായത്. ഈ പരാമർശത്തിന്റെ പേരിൽ സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവ് വിധിച്ചിരുന്നു. ഇതേത്തുടർന്നാണു രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമായത്.